തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കുമെങ്കിലും ബയോ മെട്രിക്ക് പഞ്ചിംഗ് ഇപ്പോള്‍ ഇല്ല. പകരം കാര്‍ഡ് ഉപയോഗിച്ചായിരിക്കും പഞ്ചിംഗ്.
നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും. അതേസമയം സംസ്ഥാനത്ത് സെപ്തംബര്‍ 14 മുതല്‍ മ്യൂസിയങ്ങള്‍ തുറക്കുകയാണ്. മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തുറക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ മൃഗശാലകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.
Post Your Comments