ThiruvananthapuramKerala

പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണം സമസ്ത മേഖലയിലും : ഈ മിടുക്കി ഇനി സൈനിക സ്‌കൂളിൽ പഠിക്കും- എസ് സുരേഷ്

തിരുവനന്തപുരം: ഈ വർഷം ആദ്യമായി കഴകൂട്ടം സൈനിക സ്കൂളിൽ അഡ്മിഷൻ നേടിയ 10 പേരിൽ ഒരാൾ ആറാം ക്ലാസുകാരി വേദയാണ്. വേദയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കൾ അവളുടെ വീട്ടിലെത്തി. തുടർന്ന് വേദയെ ആദരിച്ച എസ് സുരേഷ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ഈ മിടുക്കി..വേദ ഷിബു..
6ാം ക്ലാസ്സുകാരി ഇനി സൈനിക സ്കൂളിൽ പഠിക്കും.. നാളെ നാഷണൽ ഡിഫൻസ് അക്കാദമി..അതു കഴിഞ്ഞാൽ ഇന്ത്യൻ സൈന്യത്തിന്റെ മേജർ ജനറൽ വരെ ആകാനുള്ള അവസരം..
സ്ത്രീ ശാക്തീകരണത്തിന് പുതുചരിത്രമെഴുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാന പ്രകാരം ഈ വർഷം ആദ്യമായി കഴകൂട്ടം സൈനിക സ്കൂളിൽ അഡ്മിഷൻ നേടിയ 10 പേരിൽ ഒരാൾ വേദയാണ്.

ഇട്ടിവ ഗ്രാമപഞ്ചായത്ത് മുൻഅംഗവും, ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി, ബിജെപി പട്ടികജാതി മോർച്ചയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, ബിജെപി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ മുൻപ് പ്രവർത്തിച്ച എയർ ഇന്ത്യ ഏവിയേഷൻ സെക്യൂരിറ്റി ഓഫീസറൻമാരായ,ഷിബു കോട്ടു കാലിന്റേയും വാണിയുടെയും മൂത്തമകളാണ് വേദ.  വീട്ടിലെത്തി അനുമോദിച്ചു.

പി.പരമേശ്വർജി എഴുതിയ സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം നൽകി… ബിജെപി മേഖല ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ , ജില്ലാസെക്രട്ടറി സജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button