ദില്ലി: കോവിഡ് വാക്‌സിനേഷനിൽ രാജ്യം ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്.
Also Read:മാഞ്ചസ്റ്റർ ടെസ്റ്റ് പുനക്രമീകരിക്കണമെന്ന ആവശ്യമായി ബിസിസിഐ
കൊവിഡ് വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രിയോട്, ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി രാജ്യത്ത് 28 ലാബുകള്‍ ഉണ്ടെന്നും അവയെല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷന്‍ കിടക്കകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകള്‍ കൂടുതല്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ ഐസിയു കിടക്കകളും ഓക്സിജന്‍ കിടക്കകളും സജ്ജമാക്കും. ഓക്സിജന്‍ ലഭ്യത വർദ്ധിപ്പിക്ക ണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന തരത്തിലാണ് ഇന്ത്യയിലെ വാക്‌സിനേഷനും കോവിഡ് പ്രതിരോധവും നീങ്ങുന്നത്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും നിലവിൽ കോവിഡിനെ അതിജീവിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments