CricketLatest NewsNewsSports

മാഞ്ചസ്റ്റർ ടെസ്റ്റ് പുനക്രമീകരിക്കണമെന്ന ആവശ്യമായി ബിസിസിഐ

ദില്ലി: ഇന്ത്യൻ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ. കോവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയിലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. റദ്ദാക്കിയ മത്സരം പുനക്രമീകരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സരം പുനക്രമീകരിക്കുന്നതിനായി രണ്ടു ബോർഡുകളും പരിശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു.

Read Also:- അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിക്കേണ്ടിവന്നതിന്റെ കാരണം കോവിഡ് വ്യാപനമല്ലായിരുന്നു: ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌

‘ബിസിസിഐ എപ്പോഴും കളിക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഈ പ്രയാസകരമായ സമയങ്ങളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിന്റെ സഹകരണത്തിന് നന്ദി അറിയിക്കുന്നു. കൂടാതെ ആവേശകരമായ ഒരു പരമ്പര പൂർത്തിയാക്കാൻ കഴിയാത്തതിന് ആരാധകരോട് ക്ഷമചോദിക്കുന്നു’ ബിസിസിഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button