ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016 ലായിരുന്നു പഞ്ചാബ് പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് പിടികൂടിയ റംസാന്(32) ഈ കാര്യം പോലീസിനോട് വ്യക്തമാക്കിയത്. അന്ന് ഈ വാർത്ത വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നുവെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:എല്‍ദോ എബ്രഹാം തെരഞ്ഞെടുപ്പിൽ തോറ്റത് അദ്ദേഹത്തിന്റെ ആഢംബര വിവാഹം കാരണമെന്ന് സി പി ഐ
2016 ജൂണിലാണ് പഞ്ചാബ് പോലീസ് റംസാൻ എന്ന പാക്കിസ്ഥാനിയെ മയക്കുമരുന്നു കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോര്‍ട്ട് അന്ന് പ്രസിദ്ധീകരിച്ചിരുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നാർകോട്ടിക് ജിഹാദ് ലക്ഷ്യം വയ്ക്കുന്നത് യുവതലമുറയെയാണെന്നായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് പ്രതി പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയിരുന്നെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments