മൂവാറ്റുപുഴ: സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴയില്‍ തോൽക്കാൻ കാരണം എംഎൽഎയായിരുന്ന എൽദോ എബ്രഹാമിന്റെ ആഢംബര വിവാഹമാണെന്ന് സി പി ഐ. സിപിഐ സംസ്ഥാന കൗൺസിലിന്റേതാണ് വിമർശനം. ജില്ലാ സെക്രട്ടറി പി രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ അസാധാരണമായ ഒരു കാരണം ചൂണ്ടികാട്ടിയത്. വിവാഹത്തെ സംബന്ധിച്ച് പാർട്ടിമുന്നോട്ട് വെച്ച നിബന്ധനകൾ എൽദോ പാലിച്ചില്ലെന്നും വിമർശനമുണ്ട്.
വിവാഹം ലളിതമായി നടത്തണമെന്ന് പാര്‍ട്ടി എല്‍ദോയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി നിര്‍ദേശം മാനിക്കാതെ നടത്തിയ ആര്‍ഭാട വിവാഹം വലിയ ചര്‍ച്ചയായെന്നും പി രാജു സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. എംഎൽഎയുടെ ആർഭാടം വിവാഹം ജനങ്ങൾക്കിടയിൽ ചർച്ചയായെന്നും ഇതും പരാജയ കാരണമായി മാറിയെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6161 വോട്ടിനാണ് കോണ്‍ഗ്രസിന്റെ മാത്യൂകുഴല്‍നാടന്‍ എംഎല്‍എയോട് എല്‍ദോ എബ്രഹാം പരാജയപ്പെട്ടത്. 2016 ല്‍ ജോസഫ് വാഴക്കനെ 9375 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു എല്‍ദോ എബ്രഹാമിന്റെ വിജയം. ഇടത് തരംഗം ഉണ്ടായിട്ടും എല്ദോയ്ക്ക് അനുകൂല വിധിയായിരുന്നില്ല തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്.
Post Your Comments