അമൃത്‌സര്‍ : പഞ്ചാബിലെ അമൃത്‌സറിൽ ഇസ്ലാമാബാദ് പോലീസ് സ്‌റ്റേഷനു സമീപം സ്‌ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ 3നും 3.15നും ഇടയിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അമൃത്‌സര്‍ പോലീസ് അറിയിച്ചു.
പഞ്ചാബില്‍ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കുറഞ്ഞത് ഇത്തരം അഞ്ച് സംഭവങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
Post Your Comments