ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് നിയമസഭാംഗവുമായ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയാണ് ഗുർപ്രീത് ഗോഗി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ ഗുർപ്രീത് ഗോഗിയെ കണ്ടത്. സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2022ലാണ് ഗോഗി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) അസംബ്ലി മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിംഗ് ഇൻഡിയോട് പരാജയപ്പെട്ടു.
Post Your Comments