കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചതിന് പിന്നാലെ കൂടുതല്‍ ആശ്വാസകരമായ വിവരം. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മൃഗങ്ങളുടെ ആദ്യഘട്ട സാമ്പിള്‍ പരിശോധന നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാമ്പിളുകളാണ് നെഗറ്റീവായത്. കൂടാതെ മരിച്ച പന്ത്രണ്ടു വയസുകാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 20 പേരുടെയും പരിശോധാന ഫലവും നെഗറ്റീവായി. എന്‍ഐവി പൂനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാമ്പിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 108ആയി.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പും കേന്ദ്ര സംഘവും പ്രദേശത്ത് നിന്ന് ആടുകളുടേയും വവ്വാലുകളുടേയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 26 ആടുകള്‍, അഞ്ച് വവ്വാലുകള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
Post Your Comments