PathanamthittaKozhikodeKeralaNattuvarthaLatest NewsNews

ആശങ്ക വേണ്ട, സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

പൂനെ വൈറോളജി ലാബില്‍ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്

പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്. കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യമന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇതുവരെ 88 സാമ്പിളുകളാണ് പരിശോധിച്ചത്. അവയെല്ലാം നെഗറ്റീവാണെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. പൂനെ വൈറോളജി ലാബില്‍ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേര്‍ രോഗലക്ഷണം കാണിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. രോഗം ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമം നടക്കുകയാണ്. കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തില്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button