ThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeKeralaNattuvarthaLatest NewsIndiaNews

ജസ്‌ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി

സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിച്ച പല ഉസ്താദുമാരും പീഡനക്കേസിലെ പ്രതികളാണ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ. നിരവധി പേരാണ് ഇതിനോടകം തന്നെ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളത്. തന്റെ റീൽസ് വീഡിയോ എടുത്ത് അതിൽ മതം കലർത്തുകയും, അതിന് താഴെ വന്ന് മതം പഠിപ്പിക്കുകയും ചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പെൺകുട്ടിയുടേത്.

Also Read:വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

‘എടാ ബലാലെ, നിനക്കൊരു പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലിൽ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്. എന്നോട് സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിക്കാൻ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി’ എന്ന് പെൺകുട്ടി വിഡിയോയിൽ ചോദിക്കുന്നു.

‘ഇനിയും ഞാനും റീൽസ് ചെയ്യും, ഇനിയും ഞാൻ ഡാൻസ് കളിക്കും എന്റെ വീട്ടിലെ ഉപ്പാക്കോ ഉമ്മാക്കോ, എനിക്ക് മഹർ തന്ന ഭർത്താവിനോ ഇല്ലാത്ത വിഷമമോ നിങ്ങൾക്കാർക്കും വേണ്ട. അല്ലയോ പെണ്ണെ സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിച്ച പല ഉസ്താദുമാരും പീഡനക്കേസിലെ പ്രതികളാണ്’ എന്നും വിഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button