ദുബായ് : വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൃത്യമായി പരിപാലിക്കാത്ത കൂളറിൽ നിന്നാണ് ഷോക്കേറ്റതെന്ന് ദുബായ് പോലീസിലെ ഫോറൻസിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് വിദഗ്ധനായ ക്യാപ്റ്റൻ എഞ്ചിനീയർ അബ്ദുള്ള റാഷിദ് അൽ അലി പറഞ്ഞു.
സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നതിൽ കമ്പനികളുടെ അശ്രദ്ധമൂലം കഴിഞ്ഞ വർഷം മുതൽ ജൂലൈ വരെ 117 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിർമ്മാണ സ്ഥലങ്ങളിലും വ്യാവസായിക മേഖലകളിലുമാണ് മിക്ക അപകടങ്ങളും നടക്കുന്നതെന്നും ഇതുവരെ 145 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
‘സുരക്ഷാ ആവശ്യകതകൾ എടുക്കുന്നതിൽ അശ്രദ്ധമൂലം ഒരു മരണം സംഭവിച്ചാൽ, ഉടമ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരും’, അൽ അലി മുന്നറിയിപ്പ് നൽകി.
Post Your Comments