തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിഷപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റും ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നതെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം: രണ്ട് പേർ പിടിയിൽ
‘മുസ്ലിം സമുദായത്തിലെ മുഴുവൻ ആളുകളും ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്ന അഭിപ്രായം എനിക്കില്ല. സമുദായത്തിന്റെ ആശങ്ക മാത്രമാണ് ബിഷപ്പ് പങ്കുവച്ചത്. കാലങ്ങളായി കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനും, ഹിന്ദു സമുദായത്തിനുമുള്ള ആശങ്കയാണിതെ’ന്നും വി മുരളീധരൻ പറഞ്ഞു.
‘കേരളം ഐ എസ് ന്റെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് പറഞ്ഞത് കേരളത്തിലെ തന്നെ മുൻ ഡി ജി പി മാരാണ്. അവരെക്കാൾ കൂടുതൽ ഈ വസ്തുത അറിയുന്ന മറ്റാരും ഉണ്ടാവില്ല. അമുസ്ലിമീങ്ങളെ മുഴുവൻ നശിപ്പിക്കണമെന്ന ആശയം ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയമാണ്. ആ ആശയം പിൻ പറ്റുന്ന ആളുകൾ കേരളത്തിൽ ഉണ്ടെന്ന് പറയുമ്പോൾ അതിനെതിരെ ആക്രമങ്ങളുമായി വരുന്നവർ യഥാർത്ഥത്തിൽ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെ തന്നെയാണെ’ന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments