ന്യൂഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ഉസ്ബെക്കിസ്ഥാൻ സ്വദേശികളെയാണ് ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
951 ഗ്രാം സ്വർണമാണ് പല്ലുകളുടെ രൂപത്തിൽ ഇവർ കടത്താൻ ശ്രമിച്ചത്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു സ്വർണ ചെയിനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു.
Read Also : സന്തോഷത്തോടെ ഇരിക്കാനും, ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ‘വെള്ളം’ കുടിക്കൂ
കഴിഞ്ഞ ദിവസം മസ്കറ്റിൽ നിന്ന് വന്ന ഒരു ഇന്ത്യൻ പൗരനെയും സ്വർണം കടത്തിയതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1801 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിൽ ജീൻസിലെ പോക്കറ്റുകളിൽ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.
Post Your Comments