അബുദാബി : മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകളുടെയും ബസുകളുടെയും ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്.
Read Also : കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവ് : ആപ്പിളിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 6.4 ലക്ഷം കോടി
ഹെവി വെഹിക്കിളുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായും അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
‘നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയീടാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും പതിക്കും’ , പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അബുദാബിയിലെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.
Post Your Comments