Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 102 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 102 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 74 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഗുരുജിയുടെ ഗ്രന്ഥങ്ങൾ എന്നപേരിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല – സന്ദീപ് വാചസ്പതി

5,45,829 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,34,908 പേർ രോഗമുക്തി നേടി. 8,610 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,311 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 542 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button