Latest NewsNewsBahrainInternationalGulf

വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും അഞ്ചാം ദിനത്തിലും പത്താം ദിനത്തിലും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി ബഹ്‌റൈൻ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ നിബന്ധന ബാധകമാണ്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടാണ് ആരോഗ്യ മന്ത്ര്‌ലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

Read Also: ബാബരി മസ്ജിദിന്റെ പേരിൽ വിദ്വേഷ പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

ഓഗസ്റ്റ് 29 മുതൽ ബഹ്റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നിർബന്ധമാക്കിയിരുന്നു.

ഈ മൂന്ന് PCR പരിശോധനകൾക്കായി ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് 36 ദിനാർ മുൻകൂറായി ഈടാക്കുകയും ചെയ്യുന്നുണ്ട്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് പിസിആർ പരിശോധനയിൽ ഇളവ് നൽകിയിട്ടുള്ളത്. ബിവെയർ ബഹ്‌റൈൻ എന്ന ആപ്പിലൂടെ പിസിആർ പരിശോധനയ്ക്കായി മുൻകൂർ ബുക്കിംഗ് നടത്താം.

Read Also: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് ഞെട്ടിക്കുന്നത്: കെ. സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button