KozhikodeWayanadKannurKasargodLatest NewsKeralaNattuvarthaNewsIndia

യൂണിവേഴ്സിറ്റിയില്‍ താലിബാനിസം വേണ്ട, ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങളും പഠിപ്പിക്കണം: എസ്‌എഫ്‌ഐ നേതാവ് നിധീഷ് നാരായണന്‍

സവര്‍ക്കറുടെ ഒരു പുസ്തകം ഞാന്‍ ആദ്യമായി വായിക്കുന്നത് ജെ എന്‍ യുവിലെ എംഎ കാലത്താണ്

കണ്ണൂര്‍: സർവ്വകലാശാലാ വിവാദ സിലബസിനെ ചൊല്ലി എസ്‌എഫ്‌ഐ നേതാക്കൾക്കിടയിൽ ഭിന്നത. ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ സവര്‍ക്കറുടേതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും പഠിക്കാന്‍ അവസരമുണ്ടാക്കണമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണന്‍ പറഞ്ഞതോടെ സംഘടനയിലെ വിഭാഗീയത പരസ്യമായി.

Also Read:കോഴിക്കോട് കൂട്ടബലാൽസംഗം: ശരീരമാസകലം മുറിവുകൾ, യുവതി മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു: കൂടുതൽ വെളിപ്പെടുത്തൽ

വിവാദമായ പിജി സിലബസ് പിന്‍വലിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സച്ചിന്‍ ദേവ് പറഞ്ഞപ്പോൾ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണന്‍ ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകവും സര്‍വ്വകലാശാലകള്‍ പഠിപ്പിക്കണമെന്നാണ് പറഞ്ഞത്. യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം.കെ.ഹസ്സന്റെ നിലപാടാണ് ഈ കാര്യത്തിൽ ശരിയായതെന്നും നിതീഷ് ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

നിധീഷ് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് :

സവര്‍ക്കറുടെ ഒരു പുസ്തകം ഞാന്‍ ആദ്യമായി വായിക്കുന്നത് ജെ എന്‍ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ പ്രഫസര്‍ നിവേദിത മേനോന്‍ പഠിപ്പിച്ച പൊളിറ്റിക്കല്‍ തോട്ട് എന്ന കോഴ്സിന്റെ ഭാഗമായി. അംബേദ്ക്കറിന്റെയും ഗാന്ധിയുടെയും എ കെ രാമാനുജന്റെയുമൊക്കെ രചനകള്‍ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസില്‍ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാള്‍ പറയുമെന്ന് തോന്നുന്നില്ല.

സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സഖാവ് ഹസന്‍ പറഞ്ഞതിനൊപ്പമാണ്. വിമര്‍ശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button