കായംകുളം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയിലായി. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നെ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സര്‍വകലാശാല യുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നല്‍കിയത്.
Read Also: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് താഴേക്കു വീണ് യുവാവിന് ദാരുണാന്ത്യം
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുന്‍ നേതാവും രണ്ടാം പ്രതിയുമായ എബിന് സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിന് കൊച്ചി സ്വദേശി സജു ശശിധരന് ഓര്‍ഡര്‍ നല്കി. സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്. കായംകുളം എം എസ് എം കോളേജില്‍ എം കോമിന് ചേരാന്‍ നിഖില്‍ ഈ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുകയായിരുന്നു.
Post Your Comments