Latest NewsNewsInternational

‘ഒരു താലിബാനി എന്റെ തലയിൽ ചവിട്ടി കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു, കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’

കാബൂള്‍: ‘ഒരു താലിബാനി അയാളുടെ കാൽ എന്റെ തലയിൽ വെച്ചമർത്തി. കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു. എന്റെ തലയ്ക്കടിച്ചു. കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’, അഫ്‌ഗാനിസ്ഥാനിലെ എറ്റിലാ അട്രോസില എന്ന പത്രത്തിലെ ഫോട്ടോഗ്രാഫർ നിഅ്മത്തുല്ല നഖ്ദിയുടെ വാക്കുകളാണിവ. കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പാക് വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് മാധ്യമപ്രവര്‍ത്തകരായ നിഅ്മത്തുല്ല നഖ്ദിയെയും സഹപ്രവർത്തകൻ താഖി ഡേരിയബിയെയും താലിബാൻ ക്രൂരമായി ചവിട്ടിയരച്ചത്.

ഫോട്ടോ പകർത്തരുതെന്ന് താലിബാൻ കട്ടായം പറഞ്ഞിരുന്നു. എന്നാൽ ഇതുലംഘിച്ച് പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതിനെ തുടർന്നാണ് ഇവരെ തല്ലിച്ചതച്ചത്. മര്‍ദ്ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Also Read:വ്യായാമം ശീലമാക്കൂ, പ്രമേഹത്തെ അകറ്റാം!

‘റാലി സംഘടിപ്പിച്ചത് ഞങ്ങളായിരുന്നു എന്നാരോപിച്ചായിരുന്നു മർദ്ദനം. എന്തിനാണ് ഇങ്ങിനെ ക്രൂരമായി മർദ്ദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, നിന്റെയൊക്കെ തല വെട്ടാതിരിക്കുന്നത് ഭാഗ്യമായി എന്ന് കരുതിയാൽ മതി എന്നായിരുന്നു മറുപടി’, നിഅ്മത്തുല്ല നഖ്ദി പറയുന്നു.

കാബൂളിലെ വനിതാപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മര്‍ക്കസ് യാം പറയുന്നു. ചൊവ്വാഴ്ചയാണ് പാകിസ്താനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി വനിതകള്‍ ഉള്‍പ്പെടെ നിരവധിപേർ കാബൂളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Also Read:മാരകായുധങ്ങളുമായി എത്തി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: മോഷ്ടാവിനെ പിടികൂടാനാകാതെ പൊലീസ്

തങ്ങളുടെ ക്യാമറാമാന്‍ വഹീദ് അഹ്മദിയെ താലിബാന്‍ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം ചിത്രീകരിക്കുന്നതില്‍നിന്ന് ചില മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ വിലക്കിയെന്നും ടോളോ ന്യൂസ് കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിച്ച വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് കാബൂള്‍ തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങിയത്. അഫ്ഗാനില്‍ പാകിസ്ഥാന്‍ ഇടപെടല്‍ നടത്തുന്നതിനെതിരെയും പഞ്ചഷീർ പ്രവിശ്യയില്‍ താലിബാനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയതിനെതിരെയും ആയിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button