തിരുവനന്തപുരം: എവിടെ നിന്ന് ആര് വന്നാലും സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സി പി എം എന്ന വിമർശനം ശക്തമാകുന്നു. കോണ്‍ഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും പുറത്തേക്ക് പോകുന്നവരെ സ്വീകരിക്കാന്‍ സിപിഎം എപ്പോഴും തയ്യാറാകാറുണ്ട്. മൂന്നാം തവണയും കേരളത്തിന്റെ ഭരണം പിടിച്ചെടുക്കാനാണ് ഇതരത്തിലൊരു കുതന്ത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ സുധാകരന്റെയും വി ഡി സതീശന്റെയും പാർട്ടിയിലെ തീരുമാനങ്ങൾ സി പി എമ്മിന് ഈ വഴി എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യുന്നു.
Also Read:വഴിയറിയില്ല: ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചു, ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു
ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍പ്പേരെ പാര്‍ട്ടിയിലെത്തിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നാണ് സൂചന. ന്യൂനപക്ഷ സ്കോളർഷിപ് പ്രശ്നവും മറ്റും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. ഐ എൻ എൽ പ്രശ്നത്തിലെ കാന്തപുരത്തിന്റെ ഇടപെടലും മറ്റും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ മുസ്ലിം ഇടത്തര വിഭാഗങ്ങൾ എല്ലാം നിലവിൽ സി പി എമ്മിനൊപ്പമാണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
അധികം സി പി എം മനോഭാവമില്ലാത്തവരാണ് ക്രൈസ്തവ സമുദായത്തിലുള്ളവർ. കോൺഗ്രസിലെ തമ്മിലടിയിലൂടെ അതും തകർത്ത് ക്രൈസ്തവ സമുദായത്തിലുള്ളവരിൽ കൂടുതല്‍പ്പേരെ ഒപ്പംകൊണ്ടുവരണമെന്ന് കീഴ്ഘടകങ്ങളോട് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വരുന്നവരെയെല്ലാം സ്വീകരിക്കാൻ തയ്യാറായിട്ടാണ് നിലവിൽ സി പി എം എന്ന പാർട്ടി നിൽക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണെന്നും പഠനങ്ങൾ പറയുന്നു.
Post Your Comments