ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞാല്‍ പോര പ്രവർത്തനത്തിൽ കാണണം: നോക്കുകൂലിക്കെതിരെ കേരളത്തെ രൂക്ഷമായി വിമർശിച്ച് കോടതി

ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല, കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു

കൊച്ചി: നോക്കുകൂലി വിവാദത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്‌ആര്‍ഒ കാര്‍ഗോ തടഞ്ഞ സംഭവത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. വിഎസ് എസ് സിയിലെ നോക്കുകൂലി കേരളത്തിന് നാണക്കേടാണെന്നും, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വാക്കുകളിൽ പറഞ്ഞാല്‍ പോരെന്നും കോടതി വിമർശിച്ചു.

Also Read:വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

‘യൂണിയനുകള്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളില്‍ പറഞ്ഞാല്‍ പോര. നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ തടയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരികയുള്ളൂ’ എന്നും ഹൈക്കോടതി പറഞ്ഞു.

‘നോക്ക് കൂലി നിരോധിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നിട്ടും നിരോധനം പൂര്‍ണ്ണമായി നടപ്പായിട്ടില്ല. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിന്’ എന്ന് കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button