Latest NewsKeralaNews

സ്വന്തം വീട് ഉപേക്ഷിച്ച് കാമുകന്റെ കൂടെ താമസമാക്കിയ യുവതി വിവാഹ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയില്‍ നിന്നും മുങ്ങി

യുവതി പോയത് കാമുകന്‍ വാങ്ങി നല്‍കിയ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ്

 

ഇടുക്കി: കാമുകി-കാമുകന്‍മാര്‍ തമ്മില്‍ ഒളിച്ചോട്ടങ്ങളും വിവാഹവും പതിവാണെങ്കിലും ഇടുക്കിയില്‍ നടന്ന സംഭവം ഇതാദ്യം. വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒരുമാസം മുന്‍പ് ഒളിച്ചോടിയ യുവതി, കാമുകനുമായുള്ള കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങുകയായിരുന്നു. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ ബുധനാഴ്ച നടക്കാനിരിക്കേയായിരുന്നു സംഭവം.

Read Also : യുവതിയുടെ കൊലപാതകത്തിൽ ദുരൂഹത: വീണ്ടും പോസ്റ്റുമോർട്ടം വേണമെന്ന് കുടുംബം

ഇരുവരും വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം.

യുവാവിനെ വിട്ടുപിരിയാന്‍ താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ വിവാഹം നടത്താന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 15 ദിവസം മുമ്പ് കോവിഡ്് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന്് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു. ഇന്ന് രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്.

പുത്തന്‍ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും വിവാഹത്തിനായി പൂര്‍ത്തിയാക്കിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button