കൊച്ചി: മുന്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. മര്‍ദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെണ്‍കുട്ടി ജീവന് നിലനിര്‍ത്തിയിരുന്നത്.
Read Also: ഒമാനിലെ അൽ ദഹിറാഹ് ഗവർണറേറ്റിൽ കണ്ടെത്തിയത് 5000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ
പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മര്‍ദിച്ചിരുന്നു. തലയില്‍ ചുറ്റിക കൊണ്ട് ക്രൂരമായി പ്രതി പെണ്‍കുട്ടിയെ അടിച്ചു.ഇതിലുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ഷോള് കഴുത്തില്‍ കുരുക്കി ഫാനില്‍ തൂങ്ങിയത്. എന്നാല്‍ ഇത് കണ്ടുനിന്ന പ്രതി പെണ്‍കുട്ടിയുടെ ഷോള് മുറിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. അങ്ങിനെയാണ് പ്രതി വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത്. പെണ്‍കുട്ടി മരിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനൂപ് വീട്ടില്‍ നിന്നും പുറത്തേക്ക് കടന്നത്.
ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. പെണ്‍കുട്ടി അര്‍ധനഗ്നയായ നിലയിലായിരുന്നു. കഴുത്തില്‍ കയര്‍മുറുക്കിയ പാടുണ്ടായിരുന്നു. കൈയിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി 15 മണിക്കൂറോളമാണ് വീടിനകത്ത് കിടന്നത്. ഏറ്റവുമടുത്ത ബന്ധുവാണ് പെണ്‍കുട്ടിയെ ഞായറാഴ്ച വൈകീട്ട് 4 മണിയോടുകൂടി അവശനിലയില്‍ കണ്ടെത്തുന്നത്. അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. യുവതിയുമായി തര്‍ക്കമുണ്ടായെന്നും മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കി.
ആശുപത്രിയിലേക്ക് എത്തുന്ന സമയം കൊണ്ടുതന്നെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പകുതിയിലധികം നിലച്ചിരുന്നു. കഴുത്തില്‍ ഷോള് കുരുങ്ങിയതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിന്റെ പാടുകളാണ് ശരീരത്തില്‍ ഉള്ളത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് അനൂപ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ലഹരി അടക്കം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments