CricketLatest NewsNewsIndiaSports

9 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ശിഖര്‍ ധവാനും ഭാര്യ അയേഷയും

സമൂഹമാധ്യമത്തിലൂടെ പരിച്ചയപ്പെട്ട അയേഷയെ പ്രൊപ്പോസ് ചെയ്തത് ധവാന്‍ തന്നെയായിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണര്‍ ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. 2012ല്‍ വിവാഹിതരായ ഇവരുടെ 9 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ടതായി അയേഷയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ അയേഷയെ 2012ലാണ് ധവാന്‍ വിവാഹം കഴിച്ചത്. സമൂഹമാധ്യമത്തിലൂടെ പരിച്ചയപ്പെട്ട അയേഷയെ പ്രൊപ്പോസ് ചെയ്തത് ധവാന്‍ തന്നെയായിരുന്നു. ധവാനേക്കാള്‍ 10 വയസ് കൂടുതലുള്ള അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. ധവാന്‍-അയേഷ ദമ്പതികള്‍ക്ക് ഒരു മകനാണുള്ളത്.

അതേസമയം വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ധവാന്റെ പേരു ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് അയേഷ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടത്. ‘അയേഷ മുഖര്‍ജി’ എന്ന പേരില്‍ പുതിയ അക്കൗണ്ട് സൃഷ്ടിച്ചിരിക്കുകയാണ് അവര്‍. വിവാഹമോചനം പരസ്യമാക്കി ദീര്‍ഘമായ കുറിപ്പും അയേഷ പങ്കുവച്ചിട്ടുണ്ട്. രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം മോശം വാക്കാണെന്നാണ് ഞാന്‍ കരുതിയിരുന്നുവെന്നാണ് അയേഷ പങ്കു വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button