KeralaLatest NewsNews

വിൽപ്പനയ്ക്കായി സൂക്ഷിച്ചു: 40 ലിറ്റർ വിദേശമദ്യം പിടികൂടി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എൽ വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുലശേഖരപുരം സ്വദേശി വിപിൻ എന്നയാളെ പിടികൂടിയത്.

Read Also: മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം: സീതാറാം യെച്ചൂരി

മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാളെപ്പറ്റി ലഭിച്ചിരുന്നത്. പാർട്ടിയിൽ പി ഒ അജയകുമാർ, സിഇഒമാരായ കെ സാജൻ ജിനു തങ്കച്ചൻ, ഡബ്ല്യുസിഇഒ ജയലക്ഷമി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.

Read Also: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി.സുധാകരൻ ഔട്ട്! സി.പി.എമ്മിൽ രൂക്ഷമായ വിഭാഗീയത?

shortlink

Related Articles

Post Your Comments

Related Articles


Back to top button