Latest NewsIndiaNewsSports

ടൂർണമെന്റിനിടെ ഹൃദയാഘാതം: ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു: ടൂർണമെന്റിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം ഉണ്ടായത്. കർണാടക താരം കെ ഹൊയ്സാല (34)യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബെംഗളൂരുവിലെ ആർഎസ്ഐ ഗ്രൗണ്ടിലാണ് സംഭവം. തമിഴ്നാടിനെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷം ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരം കുഴഞ്ഞു വീണത്.

നെഞ്ചുവേദനയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണ താരത്തെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കർണാടക പ്രീമിയർ ലീഗിൽ താരം കളിച്ചിരുന്നു. കർണാടക അണ്ടർ 25 ടീമിന്റെ ഭാഗം കൂടിയാണ് താരം.

മികച്ച പ്രകടനമാണ് തമിഴ്നാടിനെതിരായ മത്സരത്തിലും ഹൊയ്സാല കാഴ്ചവച്ചത്. കർണാടകയ്ക്കായി 13 റൺസും ഒരു വിക്കറ്റുമാണ് താരം നേടിയത്.

Read Also: ലോക്സഭ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button