![](/wp-content/uploads/2021/09/ravi-pillai.jpg)
ഗുരുവായൂര്‍: ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ വക സ്വര്‍ണ കിരീടം നടയ്ക്കുവെച്ചു. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് ആചാരപരവും വിശ്വാസപരമായ നിബന്ധനകള്‍ക്ക് അനുസൃതമായുമാണ് കിരീടം പണിതത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം നിർമ്മിച്ചത്.
14.45 കാരറ്റ് തൂക്കം വരുന്ന ഉന്നത നിലവാരമുള്ള മരതകക്കല്ല് പതിപ്പിച്ച കിരീടത്തിന് 725 ഗ്രാം തൂക്കം വരും. പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിൽ നിര്‍മ്മിച്ച കിരീടം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്.
Post Your Comments