തിരുവനന്തപുരം: സർക്കാർ രേഖകളും ഔദ്യോഗിക വിവരങ്ങളും ചോർന്നാൽ ഉദ്യോഗസ്ഥർ മാത്രമാകും ഉത്തരവാദികളെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ കേരള സിവിൽ സർവിസസ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നുംവ്യക്തമാക്കി സർക്കാർ ഉത്തരവ്.
സി ആൻഡ് എ.ജിക്ക് 2013 ഏപ്രിലിനും 2018 മാർച്ചിനുമിടയിൽ കൈമാറിയ രേഖകൾ ചോർന്നത് സംബന്ധിച്ച് അന്വേഷിച്ച റിട്ട. സ്പെഷൽ സെക്രട്ടറി ആർ. രാജശേഖരൻ നായർ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ്, ജയിൽ ഉൾപ്പെടെ യൂനിഫോംഡ് ഫോഴ്സുകൾക്കുവേണ്ടിയാണ് ഉത്തരവിറക്കിയത്.
Post Your Comments