KeralaLatest NewsNews

നിപ വൈറസ് പ്രതിരോധം: കാട്ടുപന്നികളിലെ സാമ്പിള്‍ ശേഖരണത്തിന് ഉത്തരവിറക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

നിയമപരമായ ഉത്തരവ് ആവശ്യമെങ്കില്‍ ഇന്നു തന്നെ ഉത്തരവ് പുറപ്പെടുവിക്കും

കോഴിക്കോട്: നിപ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി കാട്ടുപന്നികളിലെ സാമ്പിള്‍ ശേഖരണത്തിന് ഉത്തരവിറക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഏത് പക്ഷികളായാലും മൃഗങ്ങളായാലും അവയില്‍ നിന്ന് സ്രവം ശേഖരിച്ച്‌ പരിശോധിക്കുന്നതിന് തടസമുണ്ടെന്ന് അറിയില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. കൂടാതെ ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും നിയമപരമായ ഉത്തരവ് ആവശ്യമെങ്കില്‍ ഇന്നു തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികൾ ചുമന്ന് യാത്രക്കാർ: റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അനക്കമില്ലാതെ അധികൃതർ

അതേസമയം സംസ്ഥാനത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button