പാമ്പിനെ കണ്ടാൽ ഉടൻ വടിയെടുത്ത് തല്ലിക്കൊല്ലാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അത് നമ്മളെ ആക്രമിക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. എന്നാൽ, കുഞ്ഞു പാമ്പുകളെ പോലും തല്ലിക്കൊല്ലുന്നവർക്ക് മാതൃകയാവുകയാണ് ഒരു വീട്ടമ്മ. വീട്ടിലേക്ക് കയറിവന്ന പാമ്പിനെ അരുമയോടെ കൈകാര്യം ചെയ്ത് തിരിച്ച് അയക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
വീട്ടുവളപ്പിലേക്ക് കയറിയ കുഞ്ഞൻ മൂർഖനെ പുറത്തേക്ക് വിടുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. സ്വന്തം മക്കളോട് സംസാരിക്കുന്ന പോലെയാണ് ഇവർ പാമ്പിനോടും സംസാരിക്കുന്നത്. ഒരു വടിയുപയോഗിച്ച് വഴി കാണിച്ച് കൊടുക്കുകയും അതിലെ പോകാൻ പാമ്പിനോട് ആവശ്യപ്പെടുകയുമാണ് ഇവർ. ഇനി ഇങ്ങോട്ട് വരരുതെന്നും നിന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്നും ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഉറപ്പായും പിന്നീടൊരിക്കൽ കാണാമെന്നും അപ്പോൾ പാൽ നൽകാമെന്ന് പറയുകയും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ ഉപദേശം അതേപടി സ്വീകരിച്ച പാമ്പ് റിവേഴ്സ് ഗിയറിൽ തിരിച്ച് പോകുന്നതും വീഡിയോയിൽ കാണാം.
Post Your Comments