മലപ്പുറം: പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാൻ ഹരിത നേതാക്കൾ. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. പാര്‍ട്ടിക്ക് വഴങ്ങിയില്ല എന്നാരോപിച്ചാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടത്
ഹരിത നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടു പോകാനാകില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി നല്‍കിയ ഹരിത നേതാക്കൾക്ക് എതിരെയാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്.
‘മണി ഹെയ്‌സ്റ്റ്’ രീതിയിൽ ബാങ്ക് തട്ടിപ്പ് : മോഷണം നടത്തിയത് പിപിഇ കിറ്റ് ധരിച്ച്
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന ആവശ്യം ലീഗ് നേതൃത്വം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായില്ല. പരാതി പിന്‍വലിക്കാതെ ചര്‍ച്ചയുമായി മുന്നോട്ടു പോകില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments