Latest NewsIndiaNews

‘മണി ഹെയ്‌സ്റ്റ്’ രീതിയിൽ ബാങ്ക് തട്ടിപ്പ് : മോഷണം നടത്തിയത് പിപിഇ കിറ്റ് ധരിച്ച്

ബാങ്കിലുണ്ടായിരുന്ന മുഴുവൻ പണവും സംഘം കവർച്ചചെയ്തു

ബംഗളൂരു : കർണാടകയിൽ സ്പാനിഷ് വെബ് സീരീസായ ‘മണി ഹെയ്സ്റ്റ്’ രീതിയൽ ബാങ്ക് തട്ടിപ്പ്. സീരീസിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസറും സംഘവും ബാങ്ക് തട്ടിപ്പ് നടത്തിയ രീതിയിലാണ് അജ്ഞാത സംഘം ധർവാടിലുള്ള ബാങ്കിൽ നിന്നും പണം തട്ടിയെടുത്തത്.

ബാങ്കിന്റെ ചുവരിൽ വലിയ തുള നിർമ്മിച്ചാണ് മോഷ്ടാക്കൾ അകത്തേക്ക് പ്രവേശിച്ചത്. പിപിഇ കിറ്റ് ധരിച്ച് അകത്ത് കടന്ന സംഘം സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി. ബാങ്കിലുണ്ടായിരുന്ന മുഴുവൻ പണവും സംഘം കവർച്ചചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. കവർച്ച സംഘത്തിന് വേണ്ടിയുള്ള അന്വേഷണം കർണാടക പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button