ഒഡിഷ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ചെയ്ത് മൂന്നു മാസങ്ങൾക്കു ശേഷം യുവതി വീണ്ടും ഗർഭിണിയായതായി പരാതി. ഒഡിഷയിലെ ജജ്പൂരിൽ സർക്കാർ ആശുപത്രിയിൽ വെച്ചാണ് 31കാരിയായ യുവതിക്ക് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ഗർഭിണിണിയാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിലാണ് ജജ്പൂരിലെ മാർക്കണ്ഡപൂർ ഗ്രാമത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ നിന്ന് റിന ജന എന്ന യുവതി ട്യൂബെക്ടോമി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആർത്തവം ഉണ്ടായിരുന്നതായും എന്നാൽ പിന്നീട് മൂന്നുമാസമായി ആർത്തവം ഉണ്ടാകാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായതെന്നും യുവതി പറയുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി വേണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പട്ട് യുവതി പരാതി നൽകുകയായിരുന്നു.
Post Your Comments