KannurLatest NewsKeralaNewsIndia

ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകര്‍ച്ച: എംവി ജയരാജന്‍

ജനാധിപത്യവും സ്വാതന്ത്ര്യവുമല്ല തനിഫാസിസ്റ്റ് ശൈലിയാണ് താലിബാന്‍ നടത്തുന്നത്

കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സിലബസില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള ഉള്‍പ്പെടുത്താനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെത്തിയരെ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശില്പികളായ ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകര്‍ച്ചയാണെന്ന് ജയരാജന്‍ പറഞ്ഞു.

തീവ്ര വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസ് ഇന്ത്യന്‍ താലിബാന്‍ തന്നെയാണെന്നുന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനാധിപത്യവും സ്വാതന്ത്ര്യവുമല്ല തനിഫാസിസ്റ്റ് ശൈലിയാണ് താലിബാന്‍ നടത്തുന്നതെന്നും ആ ശൈലി രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാറുകാരെക്കുറിച്ച് എഴുത്തുകാരനായ ജാവേദ് അക്തറുടെ വിമര്‍ശനം ശരിയാണെന്നുംജയരാജന്‍ പറഞ്ഞു.

‘വര്‍ഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാന്‍ തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്‍മാനോ ജൂതനോ ആരായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയം ആണ്. ജയരാജൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button