ThiruvananthapuramKeralaNattuvarthaLatest NewsNews

ജലീൽ ഏറ്റെടുത്തിരിക്കുന്നത് ബിജെപി അജണ്ട, ഇഡിയെ ക്ഷണിച്ചു വരുത്തിയത് സിപിഎം രാഷ്ട്രീയമല്ല: ഫാത്തിമ തഹിലിയ

കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു

തിരുവനന്തപുരം: ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നത് ബിജെപി അജണ്ടയാണ് തെന്ന് എംഎസ്എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വരുത്തി തീർക്കേണ്ടത് ദീർഘകാലമായുള്ള ബിജെപിയുടെ അജണ്ടയാണെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എആർ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ സിപിഎം രാഷ്ട്രീയമല്ലെന്നും ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ ജലീലിന് പറയാനുള്ളു എന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലോകത്തിലാദ്യമായി കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകി ക്യൂബ: ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലെന്ന് അധികൃതർ

കേരളത്തിലെ സഹകരണ ബേങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വരുത്തി തീർക്കേണ്ടത് ദീർഘകാലമായുള്ള ബി.ജെ.പി അജണ്ടയാണ്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് ആനുകൂലമായ അഭിപ്രായ രൂപീകരണം നടത്താൻ വേണ്ടിയാണ് ഈ വാദം അവർ ഉയർത്തുന്നത്. ഈ ബി.ജെ.പി അജണ്ടയാണ് ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നും വിരുദ്ധമായി എ.ആർ നഗർ സഹകരണ ബേങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button