ErnakulamNattuvarthaMollywoodKeralaCinemaNewsEntertainmentMovie Gossips

‘എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ?’: ബാല

മകളെ മറന്നോ എന്നായിരുന്നു വിവാഹം തീരുമാനിച്ചപ്പോൾ വന്ന വേറൊരു വിമർശനം

കൊച്ചി: നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. ബാല വീണ്ടും വിവാഹം കഴിച്ചതിലുള്ള വിമർശനങ്ങളാണ് ഇതിൽ ഏറെയും. എന്നാൽ ഇത്തരം വിമർശനങ്ങളുമായി എത്തുന്നത് ധൈര്യമില്ലാത്തവരാണെന്ന് ബാല മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. താൻ ചെയ്യുന്ന നന്മയുള്ള കാര്യങ്ങളിലും നെഗറ്റീവ് പറയുന്നവരുണ്ടെന്നും താരം പറയുന്നു.

‘രണ്ടാം വിവാഹത്തിലേയ്ക്ക് കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നു. ധൈര്യം ഇല്ലാത്ത ഭീരുക്കളാണ് വിമർശനവുമായി എത്തുന്നത്. ഇവർക്കാർക്കും മുഖങ്ങളില്ല. ഞാൻ എത്രയോ നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നു. അതിലും നെഗറ്റീവ് പറയുന്നവരുണ്ട്. നിങ്ങൾ മകളെ മറന്നോ എന്നായിരുന്നു വിവാഹം തീരുമാനിച്ചപ്പോൾ വന്ന വേറൊരു വിമർശനം. എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ?’ ബാല വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അറിയാത്ത കാര്യങ്ങൾ സംസാരിക്കരുതെന്നും ബാല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button