KeralaLatest NewsIndiaNewsCrime

മയക്കിക്കിടത്തി നഗ്ന ചിത്രങ്ങൾ പകർത്തി, 2015 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി: യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിൽ യുവാവിനെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശി ശ്രീനു ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2015 മുതൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗ്രീനുവിന്‍റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.

Also Read:‘വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കും’: മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബലാത്സംഗം, വിശ്വാസവഞ്ചന ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. നഴ്‌സിംഗ് പഠനത്തിന് ശേഷം ജോലിക്കായി ഡൽഹിയിലെത്തിയ യുവതിയുടെ സഹപ്രവർത്തകനായിരുന്നു ശ്രീനു. തമ്മിലുള്ള സൗഹൃദം മുതലെടുത്ത് യുവാവ് യുവതി താമസിക്കുന്ന മുറിയിലെത്തി ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി യുവതിയെ മയക്കി കിടത്തി, നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ നഗ്ന ചിത്രങ്ങൾ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.

യുവാവിന്റെ വീട്ടുകാർക്കെതിരെയും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. അതേസമയം പരാതിയിൽ കഴമ്പില്ലെന്നും നിയമപരമായി നേരിടുമെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button