CricketLatest NewsNewsSports

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് ഓവലിൽ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധരൻ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയാണ് മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് ബിസിസിഐ മെഡിക്കൽ സംഘം ഐസുലേഷനിലാക്കിയിരിക്കുന്നത്.

Read Also:- വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍

ഇന്ത്യൻ ടീമിലെ മറ്റുതാരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തിൽ നാലാം ദിനത്തിൽ മത്സരം തടസ്സപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button