തൃപ്രയാര്‍: സംസ്ഥാനത്ത് ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരുടെ ആത്മഹത്യകൾ തുടർക്കഥകളാകുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം തൃപ്രയാര്‍ ബീച്ച് കല്ലയില്‍ കൊച്ചുമോന്റെ മകന് സജീവൻ (35) വെള്ളിയാഴ്ച വൈകീട്ട് തൂങ്ങി മരിച്ചു. ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാരുടെ മേഖലയിലെ ഒൻപതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Also Read:വ്യാജ വാര്‍ത്തകള്‍ക്ക് സ്വീകാര്യത കൂടുതല്‍: ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍
ലോക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോവിഡ് പ്രോട്ടോകോളുകൾ വന്നതോടെ ആഘോഷങ്ങളും മറ്റും കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് മേഖലയിലെ ജീവനക്കാർ. സർക്കാർ ഈ മേഖലയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇതോടെ കൂടുതൽ ശക്തമാവുകയാണ്.
അതേസമയം, കോവിഡ് സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ എല്ലാ മേഖലകളെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പലരും ആത്മഹത്യയുടെ വക്കിലാണ്. ലോണുകളും, വായ്പ്പകളും തിരിച്ചടയ്ക്കാനാവാതെ കഷ്ടപ്പെടുകയാണ് നിലവിൽ കേരളത്തിലെ ജനങ്ങൾ. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ തയ്യാറാവണമെന്നാണ് അധികൃതരുടെ ആവശ്യം.
Post Your Comments