ന്യൂഡല്‍ഹി; ജീനോം സീക്വന്‍സിങ് വര്‍ദ്ധിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്, ഇന്‍ഫ്‌ളുവന്‍സ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഉന്നത തല യോഗം വിളിച്ചു തയ്യാറെടുപ്പുകള്‍ വിലയിരുത്തിയത്.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വന്‍സിങ് വര്‍ദ്ധിപ്പിക്കണമെന്നും, ശുചിത്വം പാലിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും അദ്ദേഹം ഉന്നത തല യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
Post Your Comments