കോഴിക്കോട്: സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഒന്നേകാല്‍ കോടിയോളം വിലവരുന്ന 2.6 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണ്ണ മിശ്രിതം പിടികൂടിയത്.
Also Read:യൂബര്‍ മോഡലില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നു
ദുബായില്‍ നിന്ന് വന്ന രണ്ട് യാത്രക്കാരില്‍ നിന്നാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ്ണ മിശ്രിതം പിടികൂടിയതെന്നാണ് റിപ്പോർട്ട്. നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബാസിത്(22). കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19) എന്നിവയാണ് പിടിയിലായത്.
പിടിക്കപ്പെടാതിരിക്കാൻ അബ്ദുല്‍ ബാസിത് ശരീരത്തിനുള്ളിലെ സ്വകാര്യ ഭാഗത്തും, ഫാസിന്‍ ധരിച്ചിരുന്ന സോക്സിനുള്ളിലുമാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. എന്നാൽ കസ്റ്റംസ് നടത്തിയ വിദഗ്ധ പരിശോധനയിലൂടെ സ്വർണ്ണമിശ്രിതം കണ്ടെത്തുകയായിരുന്നു.
Post Your Comments