ErnakulamKeralaLatest NewsNews

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം

നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാല്‍, ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം

കൊച്ചി: 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് വലിയ തോതില്‍ വൈകല്യമുണ്ടെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ച് എറണാകുളം സ്വദേശിനിയായ അമ്മയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹര്‍ജി തള്ളി കൊണ്ട് കോടതി പറഞ്ഞു. ഭരണഘടനാ അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഗര്‍ഭസ്ഥ ശിശുവിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുവിന് അതിന്റേതായ ജീവിതവും അവകാശങ്ങളുമുണ്ടെന്നും അത് നിയമം അംഗീകരിക്കുന്നതാണെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ വിധിയില്‍ പറയുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാല്‍, ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്നും അമ്മയുടെ ജീവന് ഭീഷണിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button