മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. താരത്തിന്റെ വിവാഹ ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എലിസബത്ത് ആണ് ബാലയുടെ വധു. തങ്ങൾ മതം മാറുമോ എന്ന ചോദ്യത്തിനും താരം വീഡിയോയിൽ മറുപടി പറയുന്നു. വിവാഹത്തോടെ തനിക്ക് കിട്ടിയത് എലിസബത്തിനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണെന്ന് ബാല പറയുന്നു
വിവാഹത്തെക്കുറിച്ച് ബാലയുടെ വാക്കുകൾ ഇങ്ങനെ.. ‘ എന്റെ കുടുംബ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്നുപോകേണ്ടി വന്നു. കല്യാണമൊക്കെ വേണ്ടാന്ന് വച്ചിരുന്നു. എന്നാല്‍ എന്റെ മനസ് എലിസബത്ത് മാറ്റുകയായിരുന്നു.
എന്റെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല, മരണപ്പെട്ടു. അദ്ദേഹത്തിന്റെ അനുഗ്രഹം, ഇപ്പോള്‍ അദ്ദേഹം ഇവിടെ ഉണ്ടെന്നാണ് എന്റെ മനസ് പറയുന്നത്. ഇല്ലെങ്കില്‍, ഈ സാഹചര്യത്തില്‍ ഇത്രയും മനോഹരമായി കാര്യങ്ങള്‍ നടക്കില്ല, അച്ഛന്‍ മുമ്ബ് പറയുന്നത് പോലെ തന്നെ സംഭവിച്ചു. ഇന്ന് എന്റെ അച്ഛന്‍ എന്റെ കൂടെയില്ല, പക്ഷേ, ദൈവം ഒരു അച്ഛനെ കൂടി എനിക്ക് തന്നു. എലിസബത്തിന്റെ അച്ഛന്‍, അദ്ദേഹം എന്റെ അച്ഛനാണ്. എനിക്ക് കിട്ടിയത് എലിസബത്തിനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണ്
രണ്ട് അളിയന്മാരുണ്ട്, നല്ലൊരു കുടുംബമാണ് എനിക്ക് കിട്ടിയത്. വളരെ സന്തോഷമുണ്ട്, ദൈവത്തോട് നന്ദി പറയുന്നു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണ്. പിന്നെ വേറൊരു കാര്യമുണ്ട് എന്റെ ഭാര്യ ബ്യൂട്ടിഫുള്‍ തന്നെയാണ്. ലുക്കിലും ഹൃദയത്തിലും സൗന്ദര്യമുണ്ട്.
പിന്നെ ഒരു കാര്യം എടുത്ത് പറയാനുണ്ട്, ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു, ഞാന്‍ ഹിന്ദു, എലിസബത്ത് ക്രിസ്ത്യന്‍, മതം മാറ്റമുണ്ടോ എന്ന് ചോദിച്ചു. എലിസബത്ത് ഹിന്ദു ആകുമോ, അല്ലെങ്കില്‍ ഞാന്‍ ക്രിസ്ത്യന്‍ ആകുമോ, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമേ ഇല്ല. പിന്നെ എങ്ങനെ മതത്തിലേക്ക് മാറാന്‍ പറ്റും. എനിക്ക് ദൈവത്തോട് മാത്രമേ കമ്മിറ്റ്‌മെന്റുള്ളൂ. എലിസബത്തിന്, എലിസബത്തിന്റെ കുടുംബത്തെ എനിക്ക് തന്നെ ദൈവത്തോട് നന്ദി അറിയിക്കുന്നു- ബാല പറഞ്ഞു.
Post Your Comments