മംഗളൂരു: ദുബായില്‍നിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബല്‍ത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആര്‍. ചിദാനന്ദനാണ് ഭാര്യ രാജി രാഘവന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. രാജി 11 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
ജൂലായ് 11-ന് സ്വന്തം വീട്ടിലെത്തിയ രാജി മക്കളെ തന്നോടൊപ്പം ദുബായിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭർത്താവ് ഇതിനു സമ്മതിച്ചില്ല. ഓഗസ്റ്റ് 26-ന് നെരിയ നായ്ക്കട്ടെയിലെ ഭര്‍ത്തൃവീട്ടിലെത്തിയ ഇവര്‍ മക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. അടുത്തദിവസം രാവിലെ രാജിയെ കാണാതായി. 95,000 രൂപയും സ്വര്‍ണാഭരണങ്ങളുമായാണ് ഇവര്‍ വീടുവിട്ടത്. ഇതെല്ലാമാണ് സംശയത്തിന് കാരണം. രാജി വീട്ടില്‍നിന്ന് പോയശേഷം ലക്ഷദ്വീപില്‍നിന്ന് ചിദാനന്ദയെ ഫോണില്‍ വിളിച്ച് രാജിയെയും മക്കളെയും അയാള്‍ക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
ഇതോടെയാണ് ചിദാനന്ദ എസ്‌പി.ക്ക് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച വ്യക്തി ആരെന്ന് പൊലീസ് കണ്ടെത്തും. ഇയാളുടെ ബന്ധങ്ങളും കണ്ടെത്താന്‍ ശ്രമിക്കും. അതിന് ശേഷമേ കേസില്‍ അന്തിമ നിഗമനങ്ങളില്‍ പൊലീസ് എത്തൂ. രാജിക്ക് ദുബായിലെ തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്നും ഈ സംഘടനയെക്കുറിച്ചും തന്നെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും ജീവഹാനി ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണം നടത്തിയ ധര്‍മസ്ഥല പൊലീസ് രാജി മംഗളൂരുവിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും 10 ദിവസത്തെ ചികിത്സ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും ചിദാനന്ദനോട് പറഞ്ഞിരുന്നു.
Post Your Comments