ThiruvananthapuramKollamKeralaNattuvarthaLatest NewsNews

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും: തല്‍ക്കാലം യുഡിഎഫ് വിടില്ലെന്ന് ആര്‍എസ്പി

യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരം

തിരുവനന്തപുരം: യുഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരമെന്നും കോണ്‍ഗ്രസ് തര്‍ക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ആര്‍എസ്പി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നണിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആര്‍എസ്പി ഉന്നയിക്കുമെന്നും കോണ്‍ഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ മുന്നണി മാറ്റത്തിന് അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തലെന്നും അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ആര്‍എസ്പി മുന്നറിയിപ്പ് നല്‍കുമെന്നും അസീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button