കൊച്ചി : ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. അതിനാൽ സർക്കാർ നിലപാട് കോടതിയിൽ ഇന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
അതേസമയം നിമിഷ ഫാത്തിമയുൾപ്പെടെ അഫ്ഗാന് ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട 25 ഐഎസ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. ഐഎസ് തീവ്രവാദികളിൽ മലയാളികളായ നിമിഷ ഫാത്തിമയും സോണിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കില്‍ കടല്‍മാര്‍ഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും തീരദേശങ്ങളിലും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഐഎസില്‍ ചേരാന്‍ രാജ്യംവിട്ട മകള്‍ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Post Your Comments