കൊച്ചി: സംഘിയായതില്‍ അഭിമാനിക്കുന്നുവെന്ന് സംവിധായകന്‍ അലി അക്ബര്‍. വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് അലി അക്ബര്‍ തുറന്നടിച്ചത്. 1921 പുഴ മുതല്‍ പുഴ വരെ എന്ന പേരില്‍ അലി അക്ബര്‍ മലബാര്‍ കലാപം പ്രമേയമാക്കി സിനിമയൊരുക്കുന്നുണ്ട്.
Read Also : കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങളെ വേട്ടയാടുന്നു : ജോണ്‍ ബ്രിട്ടാസ് എംപി
ഈ സിനിമ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനുളളതായിരിക്കുമല്ലോ എന്നുളള അവതാരകന്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് അലി അക്ബര്‍ പൊട്ടിത്തെറിച്ചു. ഒരു കലാകാരനോട് ഇത്തരത്തിലാണോ ചോദ്യം ചോദിക്കുകയെന്നും സാമാന്യ മര്യാദ വേണ്ടേ എന്നും അലി അക്ബര്‍ ചോദിച്ചു.
‘ താന്‍ സംഘപരിവാറിന് വേണ്ടിയാണോ സിനിമ ചെയ്ത് കൊണ്ടിരുന്നത് ? 1988 ല്‍ ആദ്യത്തെ സിനിമയ്ക്ക് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അന്ന് ഇടതുപക്ഷ സര്‍ക്കാരാണ് തനിക്ക് അവാര്‍ഡ് തന്നത്. അതിന് ശേഷം ദേശീയ പുരസ്‌ക്കാരം വാങ്ങിയിട്ടുണ്ട്. ധാരാളം കൊമേഴ്സ്യല്‍ സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്. സംഘപരിവാറിന് വേണ്ടിയോ അവരെ സുഖിപ്പിക്കാന്‍ വേണ്ടിയോ ഇന്ന് വരെ താന്‍ സിനിമ ചെയ്തിട്ടില്ല. താന്‍ ചരിത്ര ബോധമുളള ഒരു ചെറുപ്പക്കാരനാണ്’ – അലി അക്ബര്‍ വ്യക്തമാക്കി.
സംഘപരിവാറിന് വേണ്ടി സിനിമ ചെയ്യുക എന്ന് പറയുന്നത് ഒരു നാണക്കേടായി തോന്നുന്നുണ്ടോ എന്ന് നികേഷ് കുമാര്‍ ചോദിച്ചു. ഇതോടെയാണ് താന്‍ സംഘിയാണ് എന്ന് അലി അക്ബര്‍ പൊട്ടിത്തെറിച്ചത്.
നാണം കെട്ട ചോദ്യം ചോദിക്കരുത് എന്നും നിങ്ങള്‍ എവിടെ നിന്നാണ് പത്രപ്രവര്‍ത്തനം പഠിച്ചത് എന്നും അലി അക്ബര്‍ ചോദിച്ചു. ‘ താന്‍ സംഘിയാണ്. പക്ഷേ തന്റെ കല എന്ന് പറയുന്നത് തന്റേതാണ്, തന്റെ ജീവിതമാണ്. താന്‍ കണ്ടെത്തുന്ന സത്യങ്ങളാണ്. അത് സംഘപരിവാറിന് വേണ്ടിയാണ് എന്ന് പറയാനുളള അവകാശം നിങ്ങള്‍ക്കില്ല. നാല് വോട്ടിന് വേണ്ടി കണ്ടവന്റെ കാല് നക്കുന്നവനല്ല, അധികാരത്തിന് വേണ്ടി കാല് നക്കുന്നവനല്ല. അത് മനസ്സിലാക്കണം. അത് കലാകാരന്റെ ധര്‍മ്മമല്ല ‘ – അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
‘ സിനിമ ചെയ്യാന്‍ സംഘപരിവാറല്ല തനിക്ക് പണം തരുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും നട്ടെല്ലുളള ആളുകളും തനിക്ക് പണം തന്നിട്ടുണ്ട്. ചരിത്രത്തെ അറിയുന്നവരും സ്നേഹിക്കുന്നവരും പണം തന്നിട്ടുണ്ട്. അതില്‍ മുസല്‍മാനും ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. സംഘപരിവാറിന്റെ ഒരു സംഘടനയിലും പോയി താന്‍ പണം ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയുടെ പേരില്‍ പണം പിരിച്ചതായി കാണിച്ച് തരാമോ’ – അലി അക്ബര്‍ റിപ്പോര്‍ട്ടറിലെ ചാനല്‍ ചര്‍ച്ചയില്‍ നികേഷിനോട് ചോദിച്ചു.
Post Your Comments