MalappuramKozhikodeWayanadKannurKeralaNattuvarthaLatest NewsNewsIndia

ചന്ദ്രക്കലയുള്ള തൊപ്പി വച്ചാണോ സ്വാതന്ത്ര്യ സമരവും കർഷക സമരവും ചെയ്യുന്നത്: വിരോധാഭാസം തുറന്നു കാണിച്ച് കെ രാമന്‍പിള്ള

തിരുവനന്തപുരം: മാപ്പിള ലഹളയെ ഇന്ത്യൻ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി കെ രാമൻ പിള്ള. കര്‍ഷകസമരത്തിനും, സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ രാമന്‍പിള്ള ചോദിച്ചത്. സ്വാതന്ത്ര്യസമരവുമായോ കാര്‍ഷികപ്രശ്‌നവുമായോ മാപ്പിള ലഹളയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : സഹപാഠി അറസ്റ്റില്‍

‘1921 ആഗസ്റ്റില്‍ നടന്ന മാപ്പിള ലഹള ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായിരുന്നുവെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ രാജേഷും ഉറപ്പിച്ചു പറയുന്നത്. അതിനുള്ള തെളിവായി അവര്‍ക്കു പറയാനുള്ളത് സഖാവ് ഇ.എം.എസ്. പരസ്പരവിരുദ്ധമായി രേഖപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ ചിലതാണ്. എന്നാല്‍ പ്രസ്തുത ലഹളയ്ക്ക് സ്വാതന്ത്ര്യസമരവുമായോ കാര്‍ഷികപ്രശ്‌നവുമായോ പുലബന്ധം പോലുമില്ലെന്നു വ്യക്തമാക്കുന്ന അനേകം തെളിവുകളുണ്ട്. അതിലൊന്ന് ഖിലാഫത്തു സമരത്തില്‍ പങ്കെടുത്തിട്ടുള്ള അതിന്റെ വാളണ്ടിയര്‍ ആയിരുന്ന കെ. കോയട്ടി മൗലവി എഴുതിയിട്ടുള്ള 1921 മലബാര്‍ ലഹള എന്ന പുസ്തകത്തിന്റെ 6, 7 പുറങ്ങളില്‍ കാണാം’.

‘ഖിലാഫത്തു കമ്മിറ്റികള്‍ വാളണ്ടിയര്‍മാരെ സംഘടിപ്പിച്ചിരുന്നു. ചന്ദ്രക്കലയുള്ള തുര്‍ക്കിതൊപ്പിയും കാക്കിഷര്‍ട്ടും പുള്‍ ട്രൗസറുമായിരുന്നു വാളണ്ടിയര്‍മാരുടെ യൂണിഫോറം. ചന്ദ്രക്കലയോടുകൂടിയതും സമാധാനത്തെക്കുറിക്കുന്നതും പുണ്യ വചനങ്ങള്‍ എഴുതിയിരുന്നതുമായ വെള്ളക്കൊടികളായിരുന്നു ഖിലാഫത്തു കമ്മിറ്റികള്‍ സ്വീകരിച്ചിരുന്നത്’. കര്‍ഷകസമരത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്നാണ് കെ രാമൻ പിള്ളയുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button