ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി അപകടകരമായ രീതിയിൽ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ കേരളത്തികുണ്ടായിട്ടുള്ള കോവിഡ് വ്യാപനം അയല്‍ സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ടെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
Also Read:വൃക്കകളെ സംരക്ഷിക്കാൻ ‘മാതള ജ്യൂസ്’
കോവിഡ് വ്യാപനം അതിരൂക്ഷമായിത്തന്നെ തുടരുകയാണ്. ദിനം പ്രതി മുപ്പത്തിനായിരത്തിലധികം രോഗികളാണ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ രൂപപ്പെടുന്നത്. 14 ശതമാനം മുതല്‍ 19 ശതമാനം വരെയാണ് കേരളത്തിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്). എന്നാല്‍, ദേശീയതലത്തില്‍ ഇത് മൂന്ന് ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കേരളം നല്ല രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് കണ്ടെത്തൽ.
വീടുകളിൽ ഇരിക്കുന്ന രോഗികളിൽ ആരും തന്നെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല. രോഗമുക്തരായവർ പോലും പിന്നീട് വേണ്ട സുരക്ഷാ ക്രമീകരങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ലെന്നുമാണ് കണ്ടെത്തൽ.
Post Your Comments